Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Us Tested Icbm

അമേരിക്ക ഐസിബിഎം പരീക്ഷിച്ചു

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക ബു​​​ധ​​​നാ​​​ഴ്ച ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ (ഐ​​​സി​​​ബി​​​എം) പ​​​രീ​​​ക്ഷി​​​ച്ചു. മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടി​​​നു​​​ശേ​​​ഷം അ​​​മേ​​​രി​​​ക്ക ആ​​​ണ​​​വ പ​​​രീ​​​ക്ഷ​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് നി​​​ർ​​​ദേ​​​ശി​​​ച്ച് ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ലാ​​​ണ് സം​​​ഭ​​​വം.

മി​​​നി​​​ട്ടു​​​മാ​​​ൻ എ​​​ന്നു പേ​​​രു​​​ള്ള ഐ​​​സി​​​ബി​​​എം ആ​​​ണ് പ​​​രീ​​​ക്ഷി​​​ച്ച​​​തെ​​​ന്ന് യു​​​എ​​​സ് സേ​​​ന അ​​​റി​​​യി​​​ച്ചു. മി​​​സൈ​​​ലി​​​ന്‍റെ കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും കൃ​​​ത്യ​​​ത​​​യും തി​​​ട്ട​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി​​​രു​​​ന്നു ഇ​​​ത്. പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ മി​​​സൈ​​​ലി​​​ൽ പോ​​​ർ​​​മു​​​ന ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നി​​​ല്ല.

ആ​​​ണ​​​വ​​​ശ​​​ക്തി​​​യി​​​ൽ അ​​​മേ​​​രി​​​ക്ക എ​​​തി​​​രാ​​​ളി​​​ക​​​ളാ​​​യ ചൈ​​​ന​​​യു​​​ടെ​​​യും റ​​​ഷ്യ​​​യു​​​ടെ​​​യും പി​​​ന്നി​​​ലാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ട്രം​​​പ് ക​​​ഴി​​​ഞ്ഞ​​​മാ​​​സം അ​​​വ​​​സാ​​​നം നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

Latest News

Corehub Up